ഇസ്ലാമിലെ ബഹുഭാര്യാത്വം: അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു

ഇസ്ലാം സമുദായത്തിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു
ഇസ്ലാമിലെ ബഹുഭാര്യാത്വം: അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു
Updated on
1 min read

ന്യൂഡല്‍ഹി: ഇസ്ലാം സമുദായത്തിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. ശീതകാല അവധിക്കു ശേഷം ഹര്‍ജികള്‍ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അറിയിച്ചു. 

ബിജെപി നേതാവു കൂടിയായ അഭിഭാഷകന്‍ അശ്വനി ഉപാധ്യായ ആണ് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. ഇസ്ലാമിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും ആയിരക്കണക്കിനു വര്‍ഷങ്ങളായി തുടരുന്ന കാര്യങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. അത് മതപരമായ ആചാരങ്ങള്‍ കൂടിയാവാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇസ്ലാമിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഏഴു ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com