ഈ ധൈര്യം ഭയാനകം!; രണ്ട് ചക്രത്തില്‍ ബസിന്റെ സാഹസിക യാത്ര; വിമര്‍ശനം; വീഡിയോ

 നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ബസ് രണ്ട് ചക്രത്തിലോടിയത് 
ഈ ധൈര്യം ഭയാനകം!; രണ്ട് ചക്രത്തില്‍ ബസിന്റെ സാഹസിക യാത്ര; വിമര്‍ശനം; വീഡിയോ
Updated on
1 min read

ചെന്നൈ: സുരക്ഷിതമല്ലാത്ത യാത്രകള്‍ സംബന്ധിച്ചാണ് ദിവസവും വാര്‍ത്തകള്‍ വരുന്നത്. എന്നിട്ടും പഠിക്കാന്‍ പലരും തയ്യാറാവുന്നില്ലെന്നാതാണ് യാഥാര്‍ത്ഥ്യം.ബസ് എന്നാല്‍ നാലു ചക്രങ്ങളില്‍ ഓടുന്ന വാഹനമാണ്. കൂടുതല്‍ ഭാരം വഹിക്കുന്ന വാഹനങ്ങളുടെ സുരക്ഷിത യാത്രയ്ക്കാണ് പിന്നില്‍ നാലു വീലുകള്‍ നല്‍കുന്നതും. പക്ഷേ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഒരു ബസ് രണ്ട് ചക്രത്തിലോടി.

തമിഴ്‌നാട്ടിലാണ് സംഭവം. പൊള്ളാച്ചിയില്‍ നിന്ന് തിരുപ്പൂരിലേക്ക് പൊയ്‌കൊണ്ടിരുന്ന ബസാണ് പിന്‍വശത്ത് 2 ടയറുമായി ഓടിയത്. പിന്നില്‍ കാറില്‍ സഞ്ചരിച്ച യുവാക്കളാണ് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ടയര്‍ വാങ്ങാന്‍ പോലും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് ഗതിയില്ലെന്ന അടികുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. 

ശോചനീയാവസ്ഥയിലായ ബസ് പൊളിച്ച് മാറ്റാന്‍ ഈറോഡ് ഡിപ്പോയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com