ഈ സമരം കൊണ്ട് ഒന്നും നേടില്ല; കര്‍ഷക സമരത്തിനെതിരെ ബിജെപി നേതാവ്

'ഇത്തരം പ്രക്ഷോഭങ്ങള്‍ കൊണ്ട് ഒരു ഫലവുമുണ്ടാവില്ല. നേരത്തെയും അവര്‍ റോഡിലിറങ്ങി ബഹളമുണ്ടാക്കിയിരുന്നു. ഇതായിരുന്നില്ല മാര്‍ഗം. സമരം നടത്തിയ കര്‍ഷകര്‍ കാത്തിരിക്കണമായിരുന്നു'
ഈ സമരം കൊണ്ട് ഒന്നും നേടില്ല; കര്‍ഷക സമരത്തിനെതിരെ ബിജെപി നേതാവ്
Updated on: 
1 min read

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ചിനെതിരെ ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. കര്‍ഷകരുടെ പ്രക്ഷോഭം കൊണ്ട് ഒരു കാര്യവുമില്ലെന്ന് സംഘടനയുടെ ദേശീയ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

'ഇത്തരം പ്രക്ഷോഭങ്ങള്‍ കൊണ്ട് ഒരു ഫലവുമുണ്ടാവില്ല. നേരത്തെയും അവര്‍ റോഡിലിറങ്ങി ബഹളമുണ്ടാക്കിയിരുന്നു. ഇതായിരുന്നില്ല മാര്‍ഗം. സമരം നടത്തിയ കര്‍ഷകര്‍ കാത്തിരിക്കണമായിരുന്നു' മോഹിനി മിശ്ര പറഞ്ഞു.


ഈ കര്‍ഷകരെ താന്‍ ബഹുമാനിക്കുന്നു. പക്ഷെ അവര്‍ കമ്മ്യൂണിസ്റ്റുകാരുടെ കൊടികള്‍ പിടിച്ചത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.സമരം നടത്തുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളാണെന്ന് ബി.ജെ.പി എം.പി പൂനം മഹാജനും അധിക്ഷേപിച്ചിരുന്നു. കര്‍ഷകരെ നയിക്കുന്നത് മാവോയിസ്റ്റുകളാണെന്നായിരുന്നു പൂനം മഹാജന്‍ ആരോപിച്ചിരുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com