ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂരത; ബലാത്സംഗം; ആസിഡ് ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്

ഉത്തര്‍പ്രദേശില്‍ ഉന്നാവ് പെണ്‍കുട്ടിക്ക് സമാനമായി വീണ്ടും ക്രൂരത. ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിക്കുനേരെ പ്രതികള്‍ ആസിഡ് ആക്രമണം നടത്തി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ഉന്നാവ് പെണ്‍കുട്ടിക്ക് സമാനമായി വീണ്ടും ക്രൂരത. ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിക്കുനേരെ പ്രതികള്‍ ആസിഡ് ആക്രമണം നടത്തി. ആസിഡ് ആക്രമണത്തില്‍ സാരമായി പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. നാല് പ്രതികള്‍ രണ്ടു ദിവസം മുമ്പ് രാത്രി യുവതിയുടെ വീട്ടിലെത്തി ബലാത്സംഗ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യുവതി വിസമ്മതിച്ചതോടെയാണ് ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം പ്രതികള്‍ ഒളിവിലാണ്. അവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

ബലാത്സംഗ പരാതിയുമായി 30കാരി ആദ്യം പൊലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് അവര്‍ നേരിട്ട് കോടതിയെ സമീപിച്ചു. ഇതോടെയാണ് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതികള്‍ രംഗത്തെത്തിയത്. യുവതിയുടെ പരാതി അന്വേഷിച്ചുവെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ കേസ് അവസാനിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

സുപ്രീം കോടതി
Muhammed Ajmal, Treesa Jolly
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com