ഉത്തര്‍പ്രദേശില്‍ ഇനി സംസ്‌കൃതത്തിലും വാര്‍ത്താക്കുറിപ്പുകള്‍

ഉത്തര്‍പ്രദേശില്‍ ഇനി സംസ്‌കൃതത്തിലും വാര്‍ത്താക്കുറിപ്പുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പുകള്‍ സംസ്‌കൃതത്തിലും പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇംഗ്ലിഷ്, ഹിന്ദി, ഉറുദു ഭാഷകള്‍ക്കു പുറമേ സംസ്‌കൃതത്തിലും വാര്‍ത്താക്കുറിപ്പുകള്‍ പുറത്തിറക്കണമെന്ന് പൊതുജന സമ്പര്‍ക്ക വകുപ്പിനു നിര്‍ദേശം നല്‍കി.

സംസ്‌കൃതം നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായ ഭാഷയാണെന്ന് മന്ത്രി മുഹ്‌സിന്‍ റാസ പറഞ്ഞു. സംസ്‌കൃതത്തെ രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ഡോ. അംബേദ്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഒന്നിപ്പിക്കാന്‍ ശേഷിയുള്ള ഭാഷയാണ് സംസ്‌കൃതം. അതിലേക്കുള്ള ചവിട്ടുപടിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER