ഉത്തര്‍പ്രദേശില്‍ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചു; ചോരയൊലിപ്പിച്ച് വിവാഹ മണ്ഡപത്തിലെ ശുചിമുറിയില്‍, ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ മൂന്ന് വയസ്സുകാരിയെ വിവാഹമണ്ഡപത്തില്‍വെച്ച് പീഡിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ആഗ്ര: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ മൂന്ന് വയസ്സുകാരിയെ വിവാഹമണ്ഡപത്തില്‍വെച്ച് പീഡിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി മെയിന്‍പുരിയിലെ ഒരു വിവാഹമണ്ഡപത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്.

രാത്രി ശുചിമുറിയിലേക്ക് പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയയാള്‍ പീഡിപ്പിച്ചെന്നാണ് വിവരം. രാത്രി 11.30 ഓടെ ശുചിമുറിയിലേക്കെത്തിയ മറ്റൊരു സ്ത്രീയാണ് ചോരയൊലിച്ച് പരിക്കേറ്റ് കിടന്നിരുന്ന പെണ്‍കുട്ടിയെ കണ്ടത്. ഇതേസമയം ഒരാള്‍ ശുചിമുറിയില്‍നിന്ന് ഇറങ്ങിവരുന്നത് താന്‍ കണ്ടിരുന്നതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമടക്കം കേസെടുത്തിട്ടുണ്ടെന്നും മെയിന്‍പുരി എസ്.പി. അജയ്കുമാര്‍ അറിയിച്ചു. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുകയാണെന്നും അന്വേഷണത്തിനായി നാല് പ്രത്യേകസംഘങ്ങളെ നിയോഗിച്ചതായും പോലീസ് അറിയിച്ചു. എന്നാല്‍ വിവാഹമണ്ഡപത്തിലെ സിസിടിവികളൊന്നും പ്രവര്‍ത്തിക്കാതിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shashi Tharoor
INDIA bloc delegation, led by Congress chief Mallikarjun Kharge and CPP chairperson Sonia Gandhi, reached Chennai to meet DMK chief MK Stalin. Pics from Chennai airport lounge
Rahul Gandhi MK Stalin
Constitution 132nd Amendment Bill 2026 vs 131st Amendment Bill April delimitation
X

FOLLOW US

ON GOOGLE DISCOVER