ഉത്തര്‍പ്രദേശില്‍ വൃദ്ധയെ വെടിവെച്ചു കൊന്നു; രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ പകര്‍ത്തി നാട്ടുകാര്‍

ക്രൂരതയുടെ ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
ഉത്തര്‍പ്രദേശില്‍ വൃദ്ധയെ വെടിവെച്ചു കൊന്നു; രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ പകര്‍ത്തി നാട്ടുകാര്‍
Updated on: 
1 min read

ഉത്തര്‍പ്രദേശില്‍ ഭിന്നശേഷിക്കാരന്‍ വൃദ്ധയെ വൈടിവെച്ചുകൊന്നു. രക്ഷിക്കാന്‍ ശ്രമിക്കാതെ നാട്ടുകാര്‍ വീഡിയോ പകര്‍ത്തി. ക്രൂരതയുടെ ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കാസ്ഗംഞ്ച് ജില്ലയിലെ ഹോല്‍ദെല്‍പൂരിലാണ് സംഭവം നടന്നത്. കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ചവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. 

62കാരിയായ ജാംവതിയാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്തിരുന്ന ജാംവതതിയുടെ അരികിലെത്തിയ മോനു എന്നയാളാണ് ക്ലോസ് റേഞ്ചില്‍ നിറയൊഴിച്ചത്. 

നിലത്തുവീണ ജാംവതിയെ  മോനു വീണ്ടും വെടിവയ്ക്കുന്നും നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്നേ സ്ത്രീ മരിച്ചു. 

ഭര്‍ത്താവ് മരിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ജാംവതിയുടെ വീട് പിടിച്ചെടുക്കാന്‍ മോനു ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER