ഇത്തവണ രാജ്‌നാഥ് സിങിന്റെ ആയുധപൂജ പാരീസില്‍ 

റഫാല്‍ കരാറിന്റെ ഭാഗമായുള്ള ആദ്യ വിമാനം ഏറ്റുവാങ്ങാനാണ് പ്രതിരോധ മന്ത്രി ഫ്രാന്‍സിലേക്ക് പോകുന്നത്
ഇത്തവണ രാജ്‌നാഥ് സിങിന്റെ ആയുധപൂജ പാരീസില്‍ 
Updated on
1 min read

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആയുധപൂജ നടത്തുന്ന പതിവ് ഇത്തവണയും മുടക്കില്ല. ഇത്തവണ് ഫ്രാന്‍സിലെ പാരീസില്‍ വെച്ചാണ് ആയുധപൂജ. റഫാല്‍ കരാറിന്റെ ഭാഗമായുള്ള ആദ്യ വിമാനം ഏറ്റുവാങ്ങാനാണ് പ്രതിരോധ മന്ത്രി ഫ്രാന്‍സിലേക്ക് പോകുന്നത്.

ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും രാജ്‌നാഥ് സിങ് എല്ലാ വര്‍ഷവും ആയുധ പൂജ നടത്താറുണ്ടായിരുന്നു. ഇത്തവണ പ്രതിരോധ മന്ത്രി എന്ന നിലയിലും രാജ്‌നാഥ് സിങ് തന്റെ പതിവ് തെറ്റിക്കില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ പ്രതികരിച്ചു. 

ഫ്രാന്‍സിലേക്ക് ഉടന്‍ യാത്രതിരിക്കുന്ന രാജ്‌നാഥ് സിങ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഇന്ത്യയ്ക്കുവേണ്ടി നിര്‍മിച്ച ആദ്യ റഫാല്‍ വിമാനം ഏറ്റുവാങ്ങും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com