ഉത്തർപ്രദേശിൽ ട്രക്ക് അപകടം : 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

രാജസ്ഥാനിൽ നിന്ന് സ്വദേശത്തേക്ക് നാട്ടിലേക്ക് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്
ഉത്തർപ്രദേശിൽ ട്രക്ക് അപകടം : 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Updated on
1 min read

ന്യൂഡൽഹി : ഉത്തർപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശിലെ ഔരയ ജില്ലയിൽ ദേശീയപാത 19 ലാണ് അപകടം ഉണ്ടായത്. രാജസ്ഥാനിൽ നിന്ന് സ്വദേശത്തേക്ക്  മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.

30 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപ‌ത്രികളിൽ പ്രവേശിപ്പിച്ചു. യുപിയിലെ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നവരാണ് ട്രക്കിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ലോക്ക്ഡൗണിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങവെ, കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ 80 ഓളം കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. നാട്ടിലേക്ക് മടങ്ങവെ ഭക്ഷണം പോലുമില്ലാതെ തളർന്ന് വീണ് 20 ലേറെ പേരും മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com