ഉന്നത ഉദ്യോഗസ്ഥന് കോവിഡ്; സിആര്‍പിഎഫ് ആസ്ഥാനം അടച്ചു

അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇനിയൊര് ഉത്തരവ് ഉണ്ടാകുന്നതുവരെ ആസ്ഥാനം അടച്ചിടുകയാണെന്ന് സിആര്‍പിഎഫ് അറിയിച്ചു. 
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
1 min read


ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇനിയൊര് ഉത്തരവ് ഉണ്ടാകുന്നതുവരെ ആസ്ഥാനം അടച്ചിടുകയാണെന്ന് സിആര്‍പിഎഫ് അറിയിച്ചു. 

കഴിഞ്ഞ ദിവസം കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 68 ജവാന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഡല്‍ഹിയിലെ ബറ്റാലിയനില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 122 ആയി.

രാജ്യത്ത് ഒട്ടാകെ 127 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായതായും കഴിഞ്ഞ ദിവസം സിആര്‍പിഎഫ് വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com