ഉഷ്ണ തരം​ഗം; ​ഗയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം; അസാധാരണം

ഉഷ്ണ തരംഗത്തില്‍ 31 പേര്‍ മരിക്കാന്‍ ഇടയായതിനു പിന്നാലെ അസാധാരണ നടപടിയുമായി ബിഹാറിലെ ഗയ ജില്ലാ ഭരണകൂടം
ഉഷ്ണ തരം​ഗം; ​ഗയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം; അസാധാരണം
Updated on
1 min read

പാറ്റ്ന: ഉഷ്ണ തരംഗത്തില്‍ 31 പേര്‍ മരിക്കാന്‍ ഇടയായതിനു പിന്നാലെ അസാധാരണ നടപടിയുമായി ബിഹാറിലെ ഗയ ജില്ലാ ഭരണകൂടം. ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് തടയാന്‍ ജില്ലാ കലക്ടര്‍ അഭിഷേക് കുമാര്‍ സിങ് 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

രാവിലെ 11നും വൈകീട്ട് നാലിനുമിടെ ജനങ്ങള്‍ വീടിനുള്ളില്‍തന്നെ കഴിയണമെന്ന് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഈ സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യോഗങ്ങളോ സമ്മേളനങ്ങളോ അനുവദിക്കില്ല.

കൊടും ചൂടുള്ള സമയത്ത് വീടിന് പുറത്തിറങ്ങരുതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ജനങ്ങളെ അറിയിക്കാനാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് അധികൃതര്‍ പറഞ്ഞു. കൊടും ചൂടിനെത്തുടര്‍ന്ന് ബിഹാറിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ജൂണ്‍ 22 വെര അടച്ചിരിക്കുകയാണ്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്ന നടപടി രാജ്യത്ത് ആദ്യമായിരിക്കാമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോർട്ടിൽ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com