

ബംഗളൂരൂ: തമിഴ്‌നാട് സര്‍ക്കാരിന്റെ അമ്മ ക്യാന്റീന് പിന്നാലെ ഇന്ദിരാ ക്യാന്റീനുമായി കര്‍ണാടക സര്‍ക്കാര്‍. ഇന്ദിരാ ക്യാന്റീന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. സംസ്ഥാനത്തൊട്ടാകെ 101 ക്യാന്റീനുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിട്ടുള്ളത്. ഊണിന് പത്തുരൂപയും പ്രഭാത ഭക്ഷണത്തിന് അഞ്ചു രൂപയുമാണ് വില.
മാര്‍ച്ച് 15ന് അവതരിപ്പിച്ച കര്‍ണാടക സര്‍ക്കാരിന്റെ ബജറ്റില്‍ സിദ്ധരാമയ്യ ഇത്തരമൊരു പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 198 ക്യാന്റീനുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.ബാക്കി ക്യാന്റീനുകള്‍ വരും ദിവസങ്ങളില്‍ തുറക്കുമെന്നും സര്‍്ക്കാര്‍ അറിയിച്ചു. കോര്‍പ്പറേഷന്റെയും സര്‍്ക്കാരിന്റെയും ഭൂമിയിലാണ് ക്യാന്റീനുകള്‍ നിര്‍മ്മിച്ചത്. ക്യാന്റീനിനോട് അനുബന്ധിച്ച് പാര്‍ക്കുകളും കളി സ്ഥലങ്ങള്‍ ഒരുക്കാനും സര്‍്ക്കാരിന് പരിപാടിയുണ്ട്.
ക്യാന്റീനെ എതിര്‍ത്ത് ചില റെസിഡന്റ്‌സ് അസോസിയേഷനുകളും രംഗത്തുണ്ട്. പൊതുസ്ഥലങ്ങള്‍ കൈയേറുന്നു എന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ പദ്ധതിയെ സ്വാഗതം ചെയ്യുന്നവരാണ് ഭൂരിഭാഗവും. നഗരങ്ങളിലെ പാവപ്പെട്ടവരുടെ പോക്ഷഹാരക്കുറവിന് പരിഹാരം കാണാന്‍ ഇന്ദിര ക്യാന്റീന് കഴിയുമെന്നും ചിലര്‍ പറയുന്നു.
ഉദഘാടനത്തോടനുബന്ധിച്ചു എല്ലാവര്‍ക്കും സൗജന്യമായാണ് ഭക്ഷണം വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ 500 ഊണുകളാവും വിതരണം ചെയ്യുക. പിന്നീട് ആളുകളുടെ പ്രതികരണമറിഞ്ഞ ശേഷമായിരിക്കും എണ്ണം വര്‍ധിപ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates