എംഎല്‍എമാരെ കാണാനായില്ല, ഡികെ ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ രാജി പ്രഖ്യാപിച്ച വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
ഡികെ ശിവകുമാറിനെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോവുന്നു/എഎന്‍ഐ, ട്വിറ്റര്‍
ഡികെ ശിവകുമാറിനെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോവുന്നു/എഎന്‍ഐ, ട്വിറ്റര്‍
Updated on
1 min read

മുംബൈ: കര്‍ണാടകയില്‍ രാജി പ്രഖ്യാപിച്ച വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആറു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ശിവകുമാറിനെ പൊലീസ് ബലപ്രയോഗത്തിലൂടെ ഹോട്ടലിനു മുന്നില്‍ നിന്നു നീക്കിയത്. 

എംഎല്‍എമാരെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശിവകുമാര്‍ എത്തുന്നതിനു മുമ്പായി ഇവര്‍ താമസിക്കുന്ന ഹോട്ടല്‍ നിലനില്‍ക്കുന്ന മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടലിനു മുന്നില്‍ ശിവകുമാറിനെ പൊലീസ് തടയുകയായിരുന്നു. എംഎല്‍എമാരെ കണ്ടശേഷം മാത്രമേ മടങ്ങൂ എന്ന നിലപാടില്‍ തുടര്‍ന്ന ശിവകുമാര്‍ അഞ്ചു മണിക്കൂറിലേറെ അവിടെ തുടര്‍ന്നു. 

മടങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് മാറ്റാനും മുംബൈ പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ശിവകുമാറിന്റെ റൂം ബുക്കിങ് റദ്ദാക്കിയതായി ഹോട്ടല്‍ അധികൃതരും അറിയിച്ചു.

രാവിലെ ശിവകുമാറും ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും എത്തിയതിന് പിന്നാലെ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന മുംബൈ ഹോട്ടലിന് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com