ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ആക്രമണം അഴിച്ചുവിടാനുള്ള തീവ്രവാദികളുടെ രഹസ്യസന്ദേശം പിടിച്ചെടുത്തതായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. എത്ര ആപ്പിള്‍ ട്രക്കുകള്‍ നീങ്ങുന്നു. നിര്‍ത്താന്‍ കഴിഞ്ഞില്ലേ ?. വളകള്‍ അയച്ചുതരണോ എന്നിങ്ങനെ പോകുന്നു പിടിച്ചെടുത്ത സന്ദേശങ്ങളെന്ന് അജിത് ഡോവല്‍ പറഞ്ഞു.
അതിര്‍ത്തിയിലെ 20 കിലോമീറ്റര്‍ ചുറ്റളവിലെ പാകിസ്ഥാനി കമ്യൂണിക്കേഷന്‍ ടവറുകളില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ പിടിച്ചെടുത്തതെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് വ്യക്തമാക്കി. ഇന്റര്‍നെറ്റ്, മൊബൈള്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് സംസ്ഥാനത്തിന്റെ ഏതാനും ഭാഗങ്ങളില്‍ മാത്രമാണ് നിയന്ത്രണം ഉള്ളത്.
സംസ്ഥാനത്തിന്റെ 92.5 ശതമാനം പ്രദേശങ്ങളും നിയന്ത്രണമുക്തമാണ്. ജമ്മുകശ്മീരിലെ 199 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ 10 ഇടത്തുമാത്രമാണ് നിയന്ത്രണം ഉള്ളത്. ലാന്റ് ലൈനുകള്‍ 100 ശതമാനവും പ്രവര്‍ത്തന നിരതമാണ്.
സംസ്ഥാനത്തിന് പ്രത്യേക ഭരണഘടനാപദവി നല്‍കുന്നത് എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഭൂരിപക്ഷം കശ്മീരികളും അനുകൂലിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് സാമ്പത്തികമായും തൊഴില്‍പരമായും മികച്ച ഭാവിയും വളര്‍ച്ചയും ഉണ്ടാകുമെന്ന് അവര്‍ വിലയിരുത്തുന്നു. ഏതാനും ചിലര്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നതെന്നും അജിത് ഡോവല്‍ പറഞ്ഞു.
കശ്മീരില്‍ പാകിസ്ഥാന്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് ശ്രമിക്കുന്ന 230 പാക് ഭീകരരെ നിരീക്ഷിച്ചുവരികയാണ്. ഇതില്‍ രാജ്യത്ത് നുഴഞ്ഞുകയറിയ ഏതാനും പേരെ അറസ്റ്റ് ചെയ്തതായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates