എന്‍ജിന്‍ തകരാര്‍: വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കി

വിയറ്റ്‌നാമില്‍നിന്ന് 345 യാത്രക്കാരുമായി റഷ്യയിലേക്കുപോയ വിമാനം എന്‍ജിന്‍ തകരാറുമൂലം ന്യൂഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കി
എന്‍ജിന്‍ തകരാര്‍: വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കി
Updated on
1 min read

ന്യൂഡല്‍ഹി: വിയറ്റ്‌നാമില്‍നിന്ന് 345 യാത്രക്കാരുമായി റഷ്യയിലേക്കുപോയ വിമാനം എന്‍ജിന്‍ തകരാറുമൂലം ന്യൂഡല്‍ഹിയില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് വിമാനം ഇറക്കിയതെന്ന് വിമാനത്താവള വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് 6.10 നാണ് വിമാനം ഡല്‍ഹിയില്‍ ഇറക്കിയത്.

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. ആര്‍.എല്‍ 772 വിമാനത്തിന്റെ എന്‍ജിനാണ് യാത്രക്കിടെ കേടായതെന്നാണ് റിപ്പോര്‍ട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com