

ന്യൂഡല്‍ഹി : കളളപ്പണനിക്ഷേപത്തിന്റെ പേരില്‍ തന്റെ മകനും കേന്ദ്രമന്ത്രിയുമായ ജയന്ത് സിന്‍ഹയ്ക്ക് എതിര അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കില്‍, അമിത ഷായുടെ മകന്‍ ജയ് ഷായ്ക്ക് എതിരെയുളള സാമ്പത്തിക ആരോപണങ്ങളും അന്വഷിക്കാന്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ഒരു അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കില്‍ അവിടെ തുല്യനീതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
പാരഡൈസ് പേപ്പേഴ്‌സില്‍ പരാമര്‍ശിക്കപ്പെട്ട രാഷ്ട്രീയക്കാരെ കുറിച്ച് സമയബന്ധിതമായി അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. 15 ദിവസം അല്ലെങ്കില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. പാരഡൈസ് പേപ്പേഴ്‌സില്‍ മകന്‍ ജയന്ത് സിന്‍ഹയുടെ പേരും ഉള്‍പ്പെട്ട സാഹചര്യത്തിലാണ് യശ്വന്ത് സിന്‍ഹയുടെ പ്രതികരണം. സമാനമായ നിലയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സാമ്പത്തിക ആരോപണങ്ങളും അന്വേഷണ വിധേയമാക്കണം. ഈ വിഷയത്തില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
കേന്ദ്രവ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി രാജ്യസഭ എം പി ആര്‍ കെ സിന്‍ഹ എന്നിവരുള്‍പ്പെടെ 714 ഇന്ത്യക്കാര്‍ക്ക് കളളപ്പണ നിക്ഷേപം ഉളളതായുളള റിപ്പോര്‍ട്ടാണ് പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ടത്. കളളപ്പണം സംബന്ധിച്ച ആരോപണങ്ങളെ ജയന്ത് സിന്‍ഹ നിഷേധിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ എത്തുന്നതിന് മുന്‍പാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഒമിദിയോര്‍ നെറ്റ വര്‍ക്കിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നതെന്ന് ജയന്ത് സിന്‍ഹ വാദിച്ചു. ഇതിന് പിന്നാലെയാണ് ജയന്ത് സിന്‍ഹയുടെ കളളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യശ്വന്ത് സിന്‍ഹ രംഗത്തുവന്നത്. നേരത്തെ മോദിയുടെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളെ എതിര്‍ത്ത് യശ്വന്ത്് സിന്‍ഹ രംഗത്തുവന്നിരുന്നു. അന്ന് എതി്ര്‍മുഖത്തായിരുന്നു ജയന്ത് സിന്‍ഹ നിലയുറപ്പിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates