

ഡല്‍ഹി: രാജീവ് ചൗക്കിലെ മോട്രോസ്‌റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍. പ്ലാറ്റ്‌ഫോമില്‍ പരസ്യപ്രചാരണത്തിനായി നിര്‍മ്മിച്ച ബോര്‍ഡിലാണ് ഒരുമിനിറ്റോളം നീണ്ട വീഡിയോ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനം പകര്‍ത്തിയ മൊബൈല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കിയത്.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും എല്‍ഇഡി സ്‌ക്രീനുകളുടെ പണി മുഴുവനായും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഒരു സ്വകാര്യഏജന്‍സിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പരസ്യബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നുമാണ് ഡിഎംആര്‍സിയുടെ വാദം. ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടുണ്ടെന്നും സിഐഎസ്എഫ് സംഭവം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് ഡല്‍ഹി പൊലീസ് പറയുന്നത്. വീഡിയോ പ്രദര്‍ശിപ്പിച്ച സമയത്ത് നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും പ്ലാറ്റ് ഫോമിലും ഉണ്ടായിരുന്നു.
സമാനമായ സംഭവം 2015ല്‍ കല്‍പ്പറ്റ ബസ് സ്റ്റാന്റിലും സംഭവിച്ചിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates