എല്ലാ തടവുകാർക്കും ഇനി പരോൾ ലഭിക്കില്ല; പുതിയ മാർ​ഗനിർദേശവുമായി കേന്ദ്രം

കൊ​ടും കു​റ്റ​വാ​ളി​ക​ൾ​ക്കും അ​പ​ക​ട​കാ​രി​ക​ളാ​യ ത​ട​വു​കാ​ർ​ക്കും പ​രോ​ൾ ന​ൽ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താനാണ് തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡൽഹി; പരോൾ നൽകുന്നതിൽ പുതിയ മാർ​​​ഗ്​ഗനിർദേശവുമായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. കൊ​ടും കു​റ്റ​വാ​ളി​ക​ൾ​ക്കും അ​പ​ക​ട​കാ​രി​ക​ളാ​യ ത​ട​വു​കാ​ർ​ക്കും പ​രോ​ൾ ന​ൽ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താനാണ് തീരുമാനം. പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജ​യി​ൽ മാ​നു​വ​ൽ പ​രി​ഷ്‌​ക​രി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

കോ​വി​ഡി​ന്‍റെ പേ​രി​ൽ വ്യാ​പ​ക​മാ​യി പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര ഇ​ട​പെ​ട​ൽ. എ​ല്ലാം ത​ട​വ് പു​ള്ളി​ക​ൾ​ക്കും പ​രോ​ൾ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ല. മനശാസ്ത്രജ്ഞരടങ്ങുന്ന വിദഗ്ധ സമിതിയുടെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ മാത്രം പരോൾ അനുവദിച്ചാൽ മതിയെന്നും മാർ​ഗ്​ഗനിർദേശത്തിൽ പറയുന്നു.  

തീ​വ്ര​വാ​ദം, കൊ​ല​പാ​ത​കം, കു​ട്ടി​ക​ളോ​ടു​ള്ള അ​തി​ക്ര​മം, ക​ലാ​പം തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കും. ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് പ​രോ​ൾ ന​ൽ​കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com