''എല്ലാം കഴിയുമ്പോള്‍ അവര്‍ വരും, അവര്‍ താക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്''- പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു

''എല്ലാം കഴിയുമ്പോള്‍ അവര്‍ വരും, അവര്‍ താക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്''- പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു
ഹാഥ്‌രാസില്‍ നടന്ന പ്രതിഷേധ പ്രകടനത്തെ പൊലീസ് നേരിടുന്നു
ഹാഥ്‌രാസില്‍ നടന്ന പ്രതിഷേധ പ്രകടനത്തെ പൊലീസ് നേരിടുന്നു
Updated on
1 min read

''ഇതെല്ലാം അടങ്ങുമ്പോള്‍ അവര്‍ വരും, ഞങ്ങളോട് പ്രതികാരം ചെയ്യും. അവര്‍ താക്കൂര്‍മാരാണ്, ഇവിടെ എല്ലാം ജാതിയാണ്'' - ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മുറസഹോദരന്‍ സഞ്ജീവ് പറഞ്ഞു.  പേടിച്ചാണ് ഞങ്ങള്‍ കഴിയുന്നത്. അവര്‍ ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്, ഒളിഞ്ഞും തെളിഞ്ഞും- സഞ്ജീവ് പറഞ്ഞു.

''ഇപ്പോള്‍ ഞങ്ങള്‍ക്കു വേണ്ടത് ആ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തുകയാണ്. അവരാണ് അവളുടെ മൃതദേഹം ബലംപ്രയോഗിച്ചു കൊണ്ടുപോയി സംസ്‌കരിച്ചത്''

പെണ്‍കുട്ടിയുടെ അച്ഛനെ ഇന്നലെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയി. മുഖ്യമന്ത്രിയെ കാണാനാണെന്നാണ് പറഞ്ഞത്. ഈ പൊലീസ് ഞങ്ങള്‍ക്ക് എന്ത് സംരക്ഷണം തരാനാണ്. അവരും ഞങ്ങളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്- സഞ്ജീവ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മരണത്തിനു നഷ്ടപരിഹാരമായി കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പണം കൊണ്ട് എന്തു ചെയ്യാനാണെന്ന് സഞ്ജീവ് ചോദിക്കുന്നു. ഞങ്ങളുടെ ജീവിതം മാറിമറിയുകയാണ്. അവളുടെ  മാതാപിതാക്കള്‍ക്കു വേണ്ടത് കുറ്റവാളികളെ ശിക്ഷിക്കുകയാണ്. അവരെ തൂക്കിലേറ്റണം. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കു വലിയ പ്രതീക്ഷയൊന്നും ഇല്ല, ഞങ്ങള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്കു പോവുകയാണ്- പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com