ഏറ്റുമുട്ടല്‍; ചത്തീസ്ഗഢില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് വനിതകളടക്കം എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഏറ്റുമുട്ടല്‍; ചത്തീസ്ഗഢില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു
Updated on: 
1 min read

റായ്പുര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് വനിതകളടക്കം എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബിജാപ്പുര്‍- ദന്തേവാഡ ജില്ലകളുടെ അതിര്‍ത്തിയില്‍ വരുന്ന തിമിനാര്‍, പുസ്‌നാര്‍ ഗ്രാമങ്ങളിലെ വനപ്രദേശത്ത് മാവോവാദികള്‍ തമ്പടിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സുരക്ഷാ സേനയുടെ ഓപറേഷന്‍. ജില്ലാ റിസര്‍വ് ഗാര്‍ഡും പ്രത്യേക ദൗത്യസേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. 

രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ചിലര്‍ വനത്തിലേക്ക് രക്ഷപ്പെട്ടതോടെ നടത്തിയ തിരച്ചിലിലാണ് നാല് വനിതകളടക്കം എട്ട് മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയത്. ചെറിയ യന്ത്രത്തോക്കുകളും ഒരു 303 തോക്കും മറ്റ് വെടിക്കോപ്പുകളുമടക്കം പിടിച്ചെടുത്തതായി സുരക്ഷാ സേന വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com