

ബംഗളൂരു: കര്ണാടകയില് ഏഴാം ക്ലാസുവരെ ഓണ്ലൈന് ക്ലാസുകള് നിരോധിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കി. ലൈവ് ക്ലാസുകള്ക്കാണ് നിരോധനം. റെക്കോഡ് ചെയ്ത ക്ലാസുകള് നടത്താം.
അഞ്ചാം തരം വരെ ലൈവ് ക്ലാസുകള് നിരോധിച്ച് നേരത്തെ സര്ക്കാര് ഉത്തരവിറക്കിയിരുന്നു. ഇതു ഭേദഗതി ചെയ്താണ് ഏഴു വരെയാക്കിയത്. സ്വകാര്യ സ്കൂളുകള് കൂടുതല് നേരെ ലൈവ് ക്ലാസുകള് നടത്തുന്നതിനെതിരെ മാതാപിതാക്കള് പരാതി നല്കിയിരുന്നു.
ഓണ്ലൈന് ക്ലാസുകള് സ്കുളുകള്ക്കു പകരമാവില്ലെന്ന് വിദ്യാഭ്യസ മന്ത്രി എസ് സുരേഷ് കുമാര് പറഞ്ഞു. വിജ്ഞാനം വര്ധിപ്പിക്കാന് അതുപകരിക്കും. എന്നാല് എത്രപേര്ക്കു ഓണ്ലൈന് പഠനത്തിനു സൗകര്യമുണ്ട എന്നതും കണക്കിലെടുക്കണം. മാത്രമല്ല, എത്രനേരം വിദ്യാര്ഥികള്ക്ക് ഇത്തരം ക്ലാസുകളില് ശ്രദ്ധിക്കാനാവും എ്ന്നതില് വ്യ്ക്തതയൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു.
സിലബസ് തീര്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകള് ഓണ്ലൈന് ക്ലാസുകള് നടത്തുന്നത് എന്നാണ് ഉയര്ന്നുവന്ന വിമര്ശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates