ഏഴുവയസ്സുകാരിയുടെ മൃതദേഹം നദിയില്‍, 12 എല്ലുകള്‍ തകര്‍ന്നു, ക്രൂരമായ പീഡനം; നടുക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

ഉത്തര്‍പ്രദേശില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ഏഴുവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട ഏഴുവയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയുടെ ശരീരത്തിലെ 12 എല്ലുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ഷേത്രത്തില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ ദേവേന്ദ്ര കശ്യപ് എന്ന് മുപ്പതുവയസുകാരനാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡിപ്പിച്ചത്. പിന്നീട് കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം നദിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

അതിക്രൂരമായിട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച വീട്ടിനടുത്തുളള ക്ഷേത്രത്തില്‍ പോയി തൊഴുത് മടങ്ങുമ്പോഴാണ് ഏഴുവയസ്സുകാരിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകുന്നത്. ക്ഷേത്രത്തില്‍ പോയി കുട്ടി മടങ്ങി വരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ കുട്ടിയുടെ മൃതദേഹം നദിയില്‍ കണ്ടെത്തി. ക്രൂരമായ പീഡനത്തെ തുടര്‍ന്നാണ് കുട്ടി കൊല്ലപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com