ഐഎസ് ബന്ധം? തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ് ; വന്‍ ആയുധശേഖരം പിടിച്ചെടുത്തു

ആയുധങ്ങള്‍ക്ക് പുറമേ ഐഎസ് ബന്ധം തെളിയിക്കുന്ന രഹസ്യ രേഖകളും ഡിജിറ്റല്‍ തെളിവുകളും സംഘം കണ്ടെടുത്തു
ഐഎസ് ബന്ധം? തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ് ; വന്‍ ആയുധശേഖരം പിടിച്ചെടുത്തു
Updated on
1 min read

 ചെന്നൈ:  തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. ഐഎസ് ബന്ധമുള്ളവരെന്ന് സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ് , സാദിഖ്, റിസ്വാന്‍, മുഹമ്മദ് റിയാസ്, ഹമീദ് അക്ബര്‍ എന്നിവരുടെ വസതികളില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടിയതായാണ് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചിരിക്കുന്നത്. 

ആയുധങ്ങള്‍ക്ക് പുറമേ ഐഎസ് ബന്ധം തെളിയിക്കുന്ന രഹസ്യ രേഖകളും ഡിജിറ്റല്‍ തെളിവുകളും സംഘം കണ്ടെടുത്തു. രാജ്യത്ത് വന്‍ സ്‌ഫോടനം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ സംശയിക്കുന്നു. സേലം , ചിദംബരം, രാമനാഥപുരം ജില്ലകളിലെ പത്ത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. തെരച്ചില്‍ തുടരുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിനോട് അനുബന്ധിച്ച് രാജ്യത്ത് വലിയതോതില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനകള്‍ ഒരുങ്ങുന്നതായി ഇന്റലിജന്റ്‌സ് ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രഹസ്യവിവരങ്ങളുടെ അടിസ്ഥാത്തിലായിരുന്നു തമിഴ്‌നാട്ടില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com