

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളില്‍ വാതുവയ്പും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് ദേശീയ നിയമ കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. എന്നാല്‍ ഒത്തുകളി അടക്കമുള്ള തട്ടിപ്പ് തടയാന്‍ ഇക്കാര്യത്തില്‍ ശക്തമായ നിയമ സംവിധാനം വേണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. വാതുവയ്പ് നടപടികള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്നും വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള എളുപ്പവഴിയാണ് ഇതെന്നും കമ്മിഷന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
വാതുവയ്പ് വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടി നടപ്പിലാക്കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ മാതൃകാ നിയമം പാസാക്കണം. അനധികൃത വാതുവയ്പ് വഴി സര്‍ക്കാരിന് ലഭിക്കേണ്ട നികുതി തുക നഷ്ടമാക്കുന്നത് ഇതിലൂടെ തടയാന്‍ കഴിയും. മാത്രവുമല്ല ശക്തമായ നിയമങ്ങള്‍ പാസാക്കുന്നതിലൂടെ വാതുവയ്പ് രംഗത്തെ തൊഴിലവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയും. എന്നാല്‍ 18 വയസിന് താഴെയുള്ളവരെ വാതുവയ്പ് നടത്താന്‍ അനുവദിക്കരുത്, വാതുവയ്പിന് ഉയര്‍ന്ന പരിധി നിശ്ചയിക്കണം, കറന്‍സി രൂപത്തില്‍ പണം കൈമാറരുത്, വാതുവയ്പിലെ എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റല്‍ രൂപത്തിലായിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കമ്മിഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. അനധികൃത വാതുവയ്പ് സംഭവങ്ങള്‍ പൂര്‍ണമായി തടയാന്‍ കഴിയാത്തതിനാല്‍ ശക്തമായ നിയമത്തിലൂടെ ഇവയെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും കമ്മിഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates