ഒരു എംഎല്‍എയെ തട്ടിക്കൊണ്ടുപോയി ബിജെപി തടങ്കലിലാക്കിയെന്ന് സിദ്ധരാമയ്യ
ബംഗലൂരു: പാര്‍ട്ടി എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ്. വിജയനഗരത്തില്‍ നിന്നുളള എംഎല്‍എയായ ആനന്ദ് സിങിനെ ബിജെപി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചു. എംഎല്‍എമാരെ സമ്മര്‍ദത്തിലാക്കാന്‍ എന്‍ഫോഴ്‌സമെന്റിനെ ബിജെപി ദുരുപയോഗം ചെയ്തതിന് തെളിവുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം ഹൈദരാബാദില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ സംഘത്തിലില്ലാത്ത പ്രതാപ് ഗൗഡ പാട്ടീല്‍ നാളെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ നാടകം തുടരുന്ന കര്‍ണാടകയില്‍ മുന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തെത്തിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ചാക്കിട്ടുപിടുത്തം ഒഴിവാക്കാനായി കര്‍ണാടകയില്‍ നിന്ന് പുറപ്പെട്ട എംഎല്‍എ സംഘത്തില്‍ ഇവരില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. വിജയനഗരത്തില്‍ നിന്നുള്ള എംഎല്‍എ ആനന്ദ് സിങിനെ കഴിഞ്ഞ മൂന്നുദിവസമായി കോണ്‍ഗ്രസിന് കണ്ടെത്താനായിട്ടില്ല. ഇദ്ദേഹം രാജിവച്ച് ബിജെപിക്കൊപ്പം ചേരുമെന്നാണ് അറിയുന്നത്.ഇതിന് പിന്നാലെയാണ് ആനന്ദ് സിങ് ബിജെപിയുടെ തടങ്കലിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

