ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; ആരോപണവുമായി മമത 

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തന്നെ കൊല്ലാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഗൂഡാലോചന നടത്തുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി
ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; ആരോപണവുമായി മമത 
Updated on: 
1 min read

കൊല്‍ക്കത്ത: രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തന്നെ കൊല്ലാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഗൂഡാലോചന നടത്തുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ഇതിനായി അവര്‍ ക്വട്ടേഷന്‍ കൊടുത്തു. ആദ്യം സ്വഭാവഹത്യ ചെയ്യുക, തുടര്‍ന്ന് ഇല്ലാതാക്കാനാണ് ഇവര്‍ ഗൂഡാലോചന നടത്തുന്നതെന്നും പാര്‍ട്ടിയുടെ പേര് വെളിപ്പെടുത്താതെ മമത ഒരു മാധ്യമത്തോട് പറഞ്ഞു.

എന്നാല്‍ ഇതിലൊന്നും താന്‍ ഭയപ്പെടില്ല. മുന്‍പും തന്നെ കൊല്ലാന്‍ ഗൂഡാലോചന നടന്നിരുന്നു. ക്വട്ടേഷന്‍ ലഭിച്ചവര്‍ തന്റെ വസതിക്കും ഓഫീസിനും ചുറ്റിലുമായി നിരീക്ഷണം നടത്തിയതായും അവര്‍ ആരോപിച്ചു. 

തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് തനിക്കുണ്ട്. പ്രായോഗികമായി ചിന്തിക്കുന്ന ഒരാളാണ് താന്‍. തന്റെ പാര്‍ട്ടിയെ അപകടത്തിലാക്കാമെന്ന് ആര് കരുതിയാലും അത് നടക്കാന്‍ പോകുന്നില്ല. ആര് ഭാവിയില്‍ പാര്‍ട്ടിയെ നയിക്കും എന്നതിനെ കുറിച്ചെല്ലാം തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER