ഒളിച്ചോടി മൂന്നുമാസത്തിനകം മുത്തലാഖ് ചൊല്ലി, വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; ഭര്‍ത്താവിനെതിരെ പരാതിയുമായി പതിനെട്ടുകാരി 

ഫേസ്ബുക്ക് വഴി പരിചയത്തിലായതിനു ശേഷം ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു
ഒളിച്ചോടി മൂന്നുമാസത്തിനകം മുത്തലാഖ് ചൊല്ലി, വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; ഭര്‍ത്താവിനെതിരെ പരാതിയുമായി പതിനെട്ടുകാരി 
Updated on: 
1 min read

ഭോപാൽ: വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ മുത്തലാഖ് ചൊല്ലിയതിന് ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി. മുത്തലാഖ് ചൊല്ലി ഭർത്താവി വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് പെൺക്കുട്ടി പരാതിയിൽ ആരോപിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

മധ്യപ്രദേശ് സ്വദേശിനിയായ ബ്രവാനി എന്ന പെണ്‍കുട്ടിയാണ് പരാതിക്കാരി. ഭര്‍ത്താവ് മാഹിന്‍ മന്‍സൂരിക്കെതിരെയാണ് ബ്രവാനി പൊലീസിൽ ‌പരാതി നൽകിയിരിക്കുന്നത്. 

ഈ വർഷം ഏപ്രിലിലായിരുന്നു മാഹിനും ബ്രവാനിയും വിവാഹിതരായത്. ഫേസ്ബുക്ക് വഴി പരിചയത്തിലായതിനു ശേഷം ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.വിവാഹശേഷം തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER