ഓട പണിയാന്‍ ദീപിക പദുക്കോണ്‍; തൊഴിലുറപ്പ് പദ്ധതിയുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ സിനിമാതാരങ്ങളും, അന്വേഷണം 

സോനു ശാന്തിലാല്‍ എന്ന പേരിലുള്ള കാര്‍ഡിലാണ് ദീപികയുടെ ചിത്രം കണ്ടെത്തിയത്
ഓട പണിയാന്‍ ദീപിക പദുക്കോണ്‍; തൊഴിലുറപ്പ് പദ്ധതിയുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ സിനിമാതാരങ്ങളും, അന്വേഷണം 
Updated on
1 min read

ഭോപാല്‍: മധ്യപ്രദേശിലെ തൊഴിലുറപ്പ് പദ്ധതിയുടെ കാര്‍ഡില്‍ ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ ചിത്രം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎന്‍ആര്‍ജിഎ) വ്യാജ ഐഡി കാര്‍ഡിലാണ് ദീപിക ഉള്‍പ്പെടെയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സോനു ശാന്തിലാല്‍ എന്ന പേരിലുള്ള കാര്‍ഡിലാണ് ദീപികയുടെ ചിത്രം കണ്ടെത്തിയത്. 

നിരവധിപ്പേര്‍ ഇത്തരം വ്യാജ കാര്‍ഡുകള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്നും ഇതുവഴി പണം കൈപറ്റന്നുണ്ടെന്നുമാണ് അറിയുന്നത്. പീപാര്‍കേദ നാഗ എന്ന ഗ്രാമത്തിലെ ജിര്‍നിയ പഞ്ചായത്തിലാണ് ഇത്തരം വ്യാജ ചിത്രങ്ങളുള്ള കാര്‍ഡുകള്‍ ശ്രദ്ധയിപ്പെട്ടത്. ഇതുവഴി ലക്ഷക്കണക്കിന് രൂപ കൈപറ്റിയിട്ടുണ്ടെന്നാണ് ജില്ല ഭരണകൂടം കരുതുന്നത്. 

കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദീപികയുടെ ചിത്രമുള്ള സോനു ശാന്തിലാലിന് ഓട നിര്‍മ്മിക്കുന്നതിനാണ് ശമ്പളം നല്‍കിയിരുന്നത്. വ്യാജമാണെന്ന് കണ്ടെത്തിയ മറ്റു കാര്‍ഡുകളില്‍ കുളം കുഴിക്കുന്നതിനും കാനകള്‍ വൃത്തിയാക്കുന്നതിനുമൊക്കെയായി പണം നല്‍കിയിരുന്നു. അതേസമയം കാര്‍ഡില്‍ പേരുള്ള ആളുകള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലെന്നാണ് റിപ്പോര്‍ട്ട്. 

കാര്‍ഡ് നാമധാരികളെ നേരില്‍ കണ്ട് അന്വേഷിച്ചെങ്കിലും തങ്ങള്‍ ഒരിക്കല്‍പേലും പണം കൈപറ്റിയിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. തട്ടിപ്പിന്റെ പിന്നില്‍ പഞ്ചായത്ത് അധികൃതരാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് സിഇഒ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com