ഓട്ടത്തിനിടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; ഡ്രൈവര്‍ മരിച്ചു

ഓട്ടത്തിനിടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; ഡ്രൈവര്‍ മരിച്ചു
ഓട്ടത്തിനിടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചു; ഡ്രൈവര്‍ മരിച്ചു
Updated on
1 min read

മാള്‍ഡ: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് ഡ്രൈവര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലാണ് ഇ- ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. 26 വയസുള്ള മുഹമ്മദ് ഇല്ല്യാസാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് എന്‍ഐഎയും സിഐഡിയും അന്വേഷിക്കും.

മാള്‍ഡ ജില്ലയിലെ ഇംഗ്ലീഷ് ബസാറിന് സമീപം ബുധനാഴ്ച വൈകീട്ടാണ് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. ഘോരപിര്‍- കൃഷ്ണപ്പള്ളി റോഡിലാണ് സംഭവം. പൊട്ടിത്തെറിയില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.

സിഐഡി ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് എന്‍ഐഎ ഉദ്യോഗസ്ഥര്‍ മാള്‍ഡ പൊലീസ് സൂപ്രണ്ടുമായി സംസാരിച്ചു.

നാല് ബാറ്ററികളിലാണ് ഓട്ടോറിക്ഷ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ രണ്ടെണ്ണമാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തണമെന്ന് മാള്‍ഡ നോര്‍ത്ത് എംപിയും ബിജെപി നേതാവുമായ ഖഗന്‍ മുര്‍മു ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com