ഓരോ 25 ദിവസം കഴിയുമ്പോഴും അയാള്‍ എന്നെ ബലാത്സംഗം ചെയ്തു;  ആ പെണ്‍കുട്ടി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിന്റെ പൂര്‍ണരൂപം

ദിനം പ്രതി വരുമാനമായി ലഭിക്കുന്നത് ഒരു കോടിയലധികം രൂപയാണ്. ആ തുകകൊണ്ട് രാഷ്ട്രീയക്കാരെയും പൊലീസിനെയും ജഡ്ജിമാരെയും വിലക്കെടുക്കാന്‍ കഴിയും. അവരെല്ലാം എന്റെ പണം പറ്റുന്നവരാണെന്നുമായിരുന്നു മറുപടി
ഓരോ 25 ദിവസം കഴിയുമ്പോഴും അയാള്‍ എന്നെ ബലാത്സംഗം ചെയ്തു;  ആ പെണ്‍കുട്ടി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിന്റെ പൂര്‍ണരൂപം
Updated on
2 min read

ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി ,
പ്രധാനമന്ത്രി
ന്യൂഡെല്‍ഹി

ഞാന്‍ പഞ്ചാബില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ്. ദേര സച്ച സൗദ എന്ന സംഘടനയിലെ ഹരിയാനയിലെ സിര്‍സയില്‍ അഞ്ചുവര്‍ഷമായി സ്വാധിയായി സേവനമനുഷ്ടിക്കുകയാണ്. എന്നെ കൂടാതെ നൂറ് കണക്കിന് പെണ്‍കുട്ടികളും ദിവസവും 18 മണിക്കൂര്‍ ഇത്തരത്തില്‍ സേവനം ചെയ്യുന്നുണ്ട്.  എന്നാല്‍ സന്യാസിയായ ഗുര്‍മീത് ഞങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. 

ഞാന്‍ ബിരുദധാരിയാണ്. 'മഹാരാജാവില്‍' എന്റെ കുടുംബത്തിന് അന്ധമായ വിശ്വാസമുണ്ട്. എന്റെ കുടുംബത്തിന്റെ ആജ്ഞയനുസരിച്ചാണ് ഞാന്‍ സ്വാധിയായത്. ഞാന്‍ സ്വാധിയായി സേവനം തുടര്‍ന്ന് രണ്ടുവര്‍ഷമായപ്പോള്‍ ഒരു ദിവസം രാത്രി മറ്റൊരു സ്വാധി എന്നെ സമീപിച്ച് സ്വാമി മുറിയിലേക്ക് വിളിക്കുന്നുണ്ടെന്ന് പറഞ്ഞു.  ഞാന്‍ മുറിയില്‍ എത്തിയപ്പോള്‍ സ്വാമി റൂമിലിരുന്ന് ടിവിയില്‍ ബ്ലൂഫിലിം കാണുകയായിരുന്നു. അയാളുടെ സമീപത്തായി ഒരു റിവോള്‍വറും ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ എനിക്കെന്തെന്നില്ലാത്ത ഭയമാണ് അനുഭവപ്പെട്ടത്.അദ്ദേഹം ഇത്തരത്തിലുള്ള ഒരാളാണെന്ന് എനിക്ക് ഊഹിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല.

ടിവി ഓഫ് ചെയ്ത ശേഷം അദ്ദേഹം എന്നെ അടുത്ത് ഇരുത്തിയ ശേഷം ഒരു ഗ്ലാസ് വെള്ളം നല്‍കിയശേഷം എന്നെ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. ഇത് എന്റെ ജീവിതത്തിലെ ആദ്യഅനുഭവം ആയിരുന്നു. അദ്ദേഹത്തിന് എന്നോട് സ്‌നേഹമാണെന്നും, നിന്റെ സ്‌നേഹം എനിക്ക് വേണം. എന്റെ ശിഷ്യയായി തീരുമ്പോള്‍ നിന്റെ സ്മ്പത്തും ശരീരവും ആത്മാവും ഞാന്‍ വഴിപാടായി സ്വീകരിച്ചതായും സ്വാമി പറഞ്ഞു. എതിര്‍ത്തപ്പോള്‍ ഞാന്‍ ദൈവമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ദൈവം ഇത്തരത്തിലൊരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത് ശരിയാണോ എന്നായി എന്റെ ചോദ്യം. ശ്രീകൃഷ്ണന് 360 ഗോപികമാരുണ്ടായിട്ടും അദ്ദേഹത്തെ എല്ലാവരും ദൈവമായി ആരാധിച്ചില്ലേ. അതിനാല്‍ ഇക്കാര്യത്തില്‍ ആശ്ചര്യപ്പെടേണ്ടതില്ലെന്നായിരുന്നു മറുപടി. ഞാന്‍ വഴങ്ങില്ലെന്ന്് ബോധ്യപ്പെട്ടപ്പോള്‍ കൊന്ന് കുഴിച്ചുമൂടുമെന്നായിരുന്നു ഭീഷണി. എനിക്ക് വേണമെങ്കില്‍ ഈ റിവോള്‍വര്‍ ഉപയോഗിച്ച് നിങ്ങളെ കൊലപ്പെടുത്താം. ആരും ചോദിക്കാന്‍ വരില്ല. കാരണം നിങ്ങളുടെ കുടുംബം എന്നെ അന്ധമായി വിശ്വസിക്കുന്നു. അവര്‍ എനിക്കെതിരായി നിങ്ങളുടെ കുടുംബം നീങ്ങില്ല.

സര്‍ക്കാരിലും എനിക്ക് ഗണ്യമായ സ്വാധീനമുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും എന്നെ നമസ്‌കരിക്കാന്‍ എത്തുന്നവരാണ്. കൂടാതെ രാഷ്ട്രീയക്കാരുടെയും പിന്തുണ എനിക്കുണ്ട്. അവരുടെ ഭാഗത്തുനിന്നും എനിക്കെതിരായ ഒരു നീക്കവും ഉണ്ടാവില്ല. നിന്റെ കുടുബത്തെയാകെ എല്ലാവിധത്തിലും നശിപ്പിക്കാനും എനിക്ക് കഴിയും. എന്റെ സേവകര്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ നിന്റെ കുടുംബത്തെ കൊന്നുകളയുകയും ചെയ്യും.എന്റെ സേവകരുടെ വിവരങ്ങള്‍ നിനക്കറിയാമല്ലോ. മാനേജര്‍ ഫാക്കിര്‍ ചന്ദിന്റെ കൊലപാതകം എത് വിധത്തിലാണ് ഗുണ്ടകള്‍ നടപ്പാക്കിയതെന്നും നിനക്കറിയാം. ഇവിടെ ദിനം പ്രതി വരുമാനമായി ലഭിക്കുന്നത് ഒരു കോടിയലധികം രൂപയാണ്. ആ തുകകൊണ്ട് രാഷ്ട്രീയക്കാരെയും പൊലീസിനെയും ജഡ്ജിമാരെയും വിലക്കെടുക്കാന്‍ കഴിയും. അവരെല്ലാം എന്റെ പണം പറ്റുന്നവരാണെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

തുടര്‍ന്നായിരുന്നു മഹാരാജ് എന്നെ ബലാത്സംഗം ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് തുടര്‍ന്നു. ഓരോ 25, 30 ദിവസം കഴിയുമ്പോഴും അയാളുടെ ബലാത്സംഗം തുടര്‍ന്നു. മറ്റു കുട്ടികളോടും അയാള്‍ ഈ വിധം തന്നെയാണ് പെരുമാറിയത്. ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും 35നും നാല്‍പ്പതിനും വയസിനിടയിലുള്ള അവിവാഹിതരായിരുന്നു. 

ഞങ്ങളില്‍ ഭൂരിഭാഗം പേരും വിദ്യാസമ്പന്നരാണ്. കൂടുതല്‍ പേര്‍ക്കും എംഎ, ബിഎ, ബിഎഡ് ബിരുദധാരികളാണ്. എന്നാല്‍ ഞങ്ങള്‍ എല്ലാവരുടെയും കുടുംബം മഹാരാജില്‍ അന്ധമായി വിശ്വസിക്കുന്നവരാണ്. ഞങ്ങള്‍ വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച്, തല മൂടി മഹാരാജിന്റെ കല്പനകള്‍ അനുസരിക്കാന്‍ വിധിക്കപ്പെട്ടവരയിരുന്നു. ആശ്രമത്തിലെ പുരുഷന്‍മാരോട് മിണ്ടാനോ അവകാശമില്ലായിരുന്നു. ഞങ്ങള്‍ ദേവികളാണെന്ന് പറയുമ്പോഴും ഞങ്ങളുടെ ജീവിതം വേശ്യകള്‍ക്ക് സമാനമായിരുന്നു. ഇക്കാര്യം ഞാനന്റെ കുടുംബത്തിനോട് പറയാന്‍ ശ്രമിച്ചെങ്കിലും എല്ലാവരും ഇതിനെക്കാള്‍ നല്ല സ്ഥലമില്ലെന്ന് പറഞ്ഞ് തന്നെ പിന്തിരിപ്പിക്കുകയായിരുന്നു. 

ഇതിനിടെ ഒരു പെണ്‍കുട്ടി മഹാരാജിന്റെ ചെയ്തിക്കെതിരെ രംഗത്തെത്തിയെങ്കിലും മഹാരാജിന്റെ ശിഷ്യര്‍ ആ പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ക്കുകയായിരുന്നു. ആ കുട്ടി ഇപ്പോഴും കിടന്ന കിടപ്പില്‍ തന്നെയാണ്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ആശ്രമത്തിലെ സേവനം ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി. മഹാരാജിനെ പേടിയായതിനാലും അപമാനം പേറാന്‍ കഴിയാത്തതിനാലും അവര്‍ക്ക് ഒന്നും വെളിപ്പെടുത്താനായില്ല. കൂടാതെ നിരവധി പെണ്‍കുട്ടികളും അവരുടെ ബന്ധുക്കളും സ്വാമിയുടെ പീഡനം സഹിക്കാനാവാത്തതിനെ തുടര്‍ന്ന് ആശ്രമം വിട്ടിട്ടുണ്ട്. ആശ്രമം വിട്ടുപോയവരെ കൊല്ലുമെന്നും നിരന്തരമായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. സത്യാവസ്ഥ വെളിപ്പെടുത്തിയവരെ സ്വാമിയുടെ സംഘം വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മറ്റുപലരും ഭീഷണിയെ ഭയന്ന് ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ല. 

എന്റെ പേരും വിലാസവും വെളിപ്പെടുത്തിയാല്‍ ഞാനും ഞാനും എന്റെ കുടുംബവും കൊല്ലപ്പെടും. സാധാരണക്കാരന്റെ നന്മയ്ക്കായി ഈ സത്യത്തെ വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഏജന്‍സിയോ മാധ്യമങ്ങളോ അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറം ലോകമറിയും. കൂടാതെ ഗുര്‍മീത് സിങ് റാമിന്റെ യഥാര്‍ത്ഥമുഖം പുറത്തുവരും

വിശ്വസ്തതയോടെ,
നരകത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിതനായ ഒരു നിരപരാധി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com