

ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം ഉത്തരേന്ത്യയില്‍ ഉള്ളി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 100 രൂപ വരെ വില ഉയര്‍ന്ന സ്ഥിതിയാണിപ്പോള്‍. നേരത്തെ 50- 60 രൂപയിലെത്തിയപ്പോള്‍ തന്നെ കേന്ദ്രം ഇടപെട്ടിരുന്നു. വില വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നടപടികളിലേക്കാണ് കേന്ദ്രമിപ്പോള്‍ നീങ്ങുന്നത്.
ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു കൊണ്ട് നേരത്തെ കേന്ദ്രം ഉത്തരവിറക്കിയിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉള്ളി 25 രൂപ നിരക്കില്‍ നേരിട്ട് വിതരണം ചെയ്യാനും ആരംഭിച്ചിരുന്നു.
അതിനിടെയാണ് ഇപ്പോള്‍ വീണ്ടും വില കുത്തനെ ഉയര്‍ന്ന് 100 രൂപയും കടന്ന് പോയിരിക്കുന്നത്. മൊത്ത വിതരണക്കാര്‍ 80-90 രൂപ നിരയ്ക്കിലും ചില്ലറ വില്‍പ്പനക്കാര്‍ 80-120 രൂപ വരെ നിരക്കിലുമാണ് ഇപ്പോള്‍ വിതരണം നടത്തുന്നത്.
കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനുള്ള പദ്ധതികളാണ് കേന്ദ്രം ആലോചിക്കുന്നത്. ഇറാന്‍, ഈജിപ്ത്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഉള്ളി ഇറക്കുമതി ചെയ്യാനൊരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 80 കണ്ടെയ്‌നറും രണ്ടാം ഘട്ടത്തില്‍ 100 കണ്ടെയ്‌നറുകളിലുമായി ഉള്ളി എത്തിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉള്ളി ഉത്പാദനത്തെ സാരമായി ബാധിച്ചതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. രാജ്യത്തെ പ്രധാന ഉള്ളി കൃഷി നടക്കുന്ന മേഖലകളില്ലാം ഇത്തവണ പ്രളയം ബാധിച്ചതോടെ കനത്ത വിള നാശമാണ് ഇവിടങ്ങളില്‍ സംഭവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates