ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിയിലെ കോവിഡ് വാര്‍ഡ് മഴയില്‍ ചോര്‍ന്ന ഒലിച്ച നിലയില്‍. ബറേലി ആശുപത്രിയില്‍ നിന്നാണ് ഈ ദുരിതക്കാഴ്ച. കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതിന് പിന്നാലെ ആശുപത്രി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. മഴയില്‍ പൈപ്പ് പൊട്ടിയതാണ് വെള്ളം പൊങ്ങാന്‍ കാരണം.
ആശുപത്രിയില്‍ വെള്ളം കുത്തിയൊലിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഡില്‍ നിന്ന് രോഗികള്‍ നോക്കിയപ്പോള്‍ താഴോട്ട് ശക്തമായി വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ളവര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്.
വീഡിയോ വൈറലായതിന് പിന്നാലെ പ്രശ്‌നം പരിഹരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കനത്ത മഴയില്‍ പൈപ്പ് പൊട്ടിയതാണ് ആശുപത്രിയില്‍ വെള്ളം നിറയാന്‍ കാരണമെന്നും ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Hospital in Bareilly with Covid patients #UttarPradesh pic.twitter.com/3JfMI7UyF6
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates