

കൊൽക്കത്ത : സ്ത്രീകളുടെ കന്യാകത്വത്തെ സീൽ ചെയ്ത കുപ്പിയോട് ഉപമിച്ച കോളേജ് അധ്യാപകനെ പുറത്താക്കി. വിവാദ പ്രസ്താവന നടത്തിയ ജാദവ്പുർ സർവകലാശാല പ്രഫസർ കനക് സർക്കാരിനെയാണ് സർവകലാശാല പുറത്താക്കിയത്. കനക് സർക്കാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന്, അധ്യാപക-വിദ്യാർത്ഥി കമ്മിറ്റി യോഗം ചേർന്നാണ് അധ്യാപകനെതിരെ നടപടി എടുക്കാൻ ശുപാർശ ചെയ്തത്.
സർവകലാശാലയിലെ ഇന്റർനാണൽ റിലേഷൻസ് വിഭാഗം അധ്യാപകനായിരുന്നു കനക് സര്‍ക്കാർ. എന്തു കൊണ്ട് കന്യകയായ വധുവായിക്കൂട എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതിയ കുറിപ്പാണ് വിവാദമായത്. സീല്‍ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങുമോ? കന്യകയല്ലാത്ത സ്ത്രീയെ വിവാഹം കഴിക്കുന്ന ചെറുക്കന് വിഡ്ഢിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ് വിവാദമായതോടെ കനക് സർക്കാർ പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ കനക് സർക്കാരിന്റെ നടപടി സർവകലാശാലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് വൈസ് ചാൻസിലർ സുരഞ്ജൻ ദാസ് പറഞ്ഞു. പ്രഫസർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates