കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ; ആദ്യ ഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2019ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ ഒന്നാംഘട്ടം പരീക്ഷാഫലം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു
കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ; ആദ്യ ഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
Updated on
1 min read

ന്യൂഡല്‍ഹി:  2019ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ ഒന്നാംഘട്ടം പരീക്ഷാഫലം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 3 മുതല്‍ 9 വരെ വിവിധ ഘട്ടങ്ങളിലായി നടത്തിയ പരീക്ഷയില്‍  9,78,103 പേരാണ് എഴുതിയത്. 8951 പേര്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടി. 

ഉദ്യാഗാര്‍ഥികള്‍ക്ക് കമ്മീഷന്റെ ഒദ്യോഗിക വെബ്‌സൈറ്റായ ssc.nic.in വഴി ഫലമറിയാം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ രണ്ടാംഘട്ട പരീക്ഷകള്‍ നടക്കും. 2020ലെ ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകളും ഉത്തരസൂചികകളും ജൂലായ് 7ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുന്നവര്‍ക്കുള്ള ഹാള്‍ടിക്കറ്റ് പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് ബന്ധപ്പെട്ട റീജണല്‍ ഓഫീസുകളുടെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com