കര്‍ണാടക തെരഞ്ഞടുപ്പ്: 54 ലക്ഷം രൂപ പിടികൂടി; വോട്ടര്‍മാരെ സ്വാധിനിക്കാന്‍ പ്രഷര്‍ കുക്കറുമായി കോണ്‍ഗ്രസ് നേതാവ്

മതിയായ രേഖകളില്ലാത്ത 54 ലക്ഷം രൂപയാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കൂടാതെ വനിതാ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചിത്രമുള്ള ഒരു ട്രക്ക് പ്രഷര്‍ കുക്കര്‍ പൊലീസ് പിടിച്ചെടുത്തു
കര്‍ണാടക തെരഞ്ഞടുപ്പ്: 54 ലക്ഷം രൂപ പിടികൂടി; വോട്ടര്‍മാരെ സ്വാധിനിക്കാന്‍ പ്രഷര്‍ കുക്കറുമായി കോണ്‍ഗ്രസ് നേതാവ്
Updated on
1 min read

ബംഗളുരൂ: കര്‍ണാടകയില്‍ തെരഞ്ഞടുപ്പ് പ്രചാരണം ചൂട് പിടിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനായി പണവും സമ്മാനങ്ങളുമായി മുഖ്യപാര്‍ട്ടികള്‍. മതിയായ രേഖകളില്ലാത്ത 54 ലക്ഷം രൂപയാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കൂടാതെ വനിതാ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചിത്രമുള്ള ഒരു ട്രക്ക് പ്രഷര്‍ കുക്കര്‍ പൊലീസ് പിടിച്ചെടുത്തു. മണ്ഡലത്തില്‍ വിതരണം ചെയ്യാനുള്ള പ്രഷര്‍ കുക്കറാണെന്നും തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

്അതിനിടെ ഒരു ജെഡിഎസ് എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. മല്ലികാര്‍ജ്ജുന്‍ കുബയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹം പ്രതിനീധികരിച്ച് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിംഗായത്ത് സമുദായത്തിന് പ്രത്യേക പദവി നല്‍കാനുള്ള സിദ്ധരാമയ്യയുടെ തീരുമാനത്തിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ബിജെപിക്ക് പിടിവള്ളിയാകുന്നു. തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ വോട്ടണ്ണെല്‍ തിയ്യതിക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനം കൊക്കൊള്ളാവൂ എന്നാണ് ഉത്തരവ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com