കര്‍ണാടക തെരഞ്ഞടുപ്പ്: പോസ്റ്റല്‍ ബാലറ്റുകള്‍ ഹോട്ടലില്‍; കമ്മീഷനെതിരെ കോണ്‍ഗ്രസ്

ബദാമിയിലെ ഹോട്ടലില്‍ നിന്നാണ് പോസ്റ്റല്‍ ബാലറ്റുകള്‍ കണ്ടെടുത്തത്. തുറന്ന നിലയിലാണ് ബാലറ്റുകള്‍ കണ്ടെത്തിയത്
കര്‍ണാടക തെരഞ്ഞടുപ്പ്: പോസ്റ്റല്‍ ബാലറ്റുകള്‍ ഹോട്ടലില്‍; കമ്മീഷനെതിരെ കോണ്‍ഗ്രസ്
Updated on
1 min read

ബംഗളൂരൂ: കര്‍ണാടക തെരഞ്ഞടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പോസ്റ്റല്‍ ബാലറ്റുകവറുകള്‍ ഹോട്ടലില്‍. ബദാമിയിലെ ഹോട്ടലില്‍ നിന്നാണ് പോസ്റ്റല്‍ ബാലറ്റുകള്‍ കണ്ടെടുത്തത്. തുറന്ന നിലയിലാണ് ബാലറ്റുകള്‍ കണ്ടെത്തിയത്. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ബിജെപിയാണ് ഇതിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കര്‍ണാടകയിലെ തെരഞ്ഞടുപ്പില്‍ ശക്തമായ മത്സരം നടന്ന മണ്ഡലമാണ് ബദാമി. മുഖ്യമന്ത്രി സിദ്ധരാമയ്യയും എംപി ശ്രീരാമലുവും തമ്മിലായിരുന്നു മത്സരം. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമാണെങ്കിലും ബിജെപിക്കൊപ്പം നിന്ന ചരിത്രവും ബദാമിക്കുണ്ട്. ബദാമിയില്‍ വളരെ സ്വീകാര്യനും റെഡ്ഡി സഹോദരങ്ങളുടെ പ്രിയപ്പെട്ടവനുമാണ് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരമാലു.

ബദാമി മണ്ഡലം കൈവെടിയുമോ എന്ന ആശങ്കയാണ് ചാമുണ്ഡേശ്വരി മണ്ഡലത്തിലും സിദ്ധരാമയ്യ മത്സരിച്ചത്. ഇരുപാര്‍ട്ടികളുടെ പ്രചരണത്തില്‍ വലിയ പങ്കാളിത്തമായിരുന്നു. അതുകൊണ്ടുതന്നെ ബദാമിയിലെ മത്സരഫലം പ്രവചനാതീതമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prime Minister Narendra Modi, Makhan Lal Sarkar
Suvendu Adhikari
Lieutenant General NS Raja Subramani
Suvendu Adhikari
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com