

ബെംഗളൂരു: കര്‍ഷകര്‍ക്കല്ലാതെ കൃഷി ഭൂമി വാങ്ങാന്‍ അനുവാദമില്ലായിരുന്ന ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്ത് കര്‍ണാടക. 1961ലെ ഭൂനിയമം ഓര്‍ഡിനന്‍സ് വഴി ഭേദഗതി ചെയ്തതോടെ, കര്‍ഷകരല്ലാത്തവര്‍ക്കും ഇനി ഭൂമി വാങ്ങാന്‍ സാധിക്കും.
തിങ്കളാഴ്ച രാത്രിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ വാജുഭായ് ആര്‍ വാല അനുമതി നല്‍കിയത്. കൃഷിക്കാരല്ലാത്തവര്‍ക്ക് കൃഷിയിടങ്ങള്‍ വാങ്ങുകയും കാര്‍ഷിക ജോലികള്‍ നടത്തുകയും ചെയ്യാം. എന്നാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കാന്‍ സാധിക്കില്ല.
നിയമത്തിലെ 79 എ, ബി,സി വകുപ്പുകള്‍ റദ്ദാക്കി. കൃഷി ഹോബിയായും അധിക വരുമാനമായും കാണുന്നവര്‍ക്ക് അവസരമൊരുക്കുന്ന ഭേദഗതിയാണ് ഇതെന്ന് റവന്യു വകുപ്പ് പറയുന്നത്.
ഡാമിനും ജലസേചനത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ വില്‍ക്കുന്നതിനായുളള സര്‍ക്കാര്‍ നീക്കത്തിന് എതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബിസിനസുകാര്‍, അധ്യാപകര്‍ തുടങ്ങി നിരവധിപേര്‍ക്ക് ഇതുമൂലം കൃഷിയോട് കൂടുതല്‍ അടുക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ക്രൂരമായ ഈ നിയമം പിന്‍വലിക്കാന്‍ നൂറുകണക്കിന് ആളുകള്‍ നാളുകളായി ആവശ്യപ്പെടുകയാണ്. എന്നാല്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷമായി ഇതിനെ അവഗണിക്കുകയായിരുന്നു എന്ന് ബിജെപി രാജ്യസഭ എംപി കെ സി രാമമൂര്‍ത്തി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates