കറുപ്പ് നിറത്തെ രോഗമാക്കി പതഞ്ജലി പരസ്യം; തര്‍ജ്ജമയിലെ പിഴവെന്ന വാദവുമായി രാംദേവ്

പതഞ്ജലിയുടെ ഫെയര്‍നസ് ക്രീമിന്റെ പരസ്യത്തിലാണ് തൊലിയുടെ കറുപ്പ് നിറത്തെ രോഗങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്
കറുപ്പ് നിറത്തെ രോഗമാക്കി പതഞ്ജലി പരസ്യം; തര്‍ജ്ജമയിലെ പിഴവെന്ന വാദവുമായി രാംദേവ്
Updated on: 
1 min read

കറുപ്പ് നിറത്തെ രോഗമായി കാണിച്ച പതഞ്ജലി പരസ്യം വിവാദമായതോടെ ഇതിനെ തര്‍ജ്ജമയിലെ പിഴവാക്കി രാംദേവ്. പതഞ്ജലിയുടെ ഫെയര്‍നസ് ക്രീമിന്റെ പരസ്യത്തിലാണ് തൊലിയുടെ കറുപ്പ് നിറത്തെ രോഗങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഡിസംബറില്‍ ഡെക്കാന്‍ ക്രോണിക്കിളില്‍ പ്രസിദ്ധീകരിച്ച പരസ്യമാണ് വിവാദമായിരിക്കുന്നത്. 

വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവയ്‌ക്കൊപ്പമാണ് പരസ്യത്തില്‍ തൊലിയുടെ കറുപ്പ് നിറത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്തു. പതഞ്ജലിയുടെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയ ഒന്നടങ്കം വിമര്‍ശനം അഴിച്ചുവിട്ടതോടെയാണ് വിശദീകരണവുമായി രാംദേവ് എത്തിയത്.

തര്‍ജ്ജമയില്‍ വന്ന പിഴവാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ വാദം. നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളെ താന്‍ അംഗീകരിക്കുന്നില്ലെന്നും എപ്പോഴും സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുള്ളതെന്നും ട്വിറ്ററിലൂടെ രാംദേവ് പറഞ്ഞു. 

പതഞ്ജലിയുടെ ക്രീം തേക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അത് നൂറു ശതമാനം പ്രകൃതിദത്തമാണെന്നുമാണ് പരസ്യത്തില്‍ അവകാശപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER