കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഓഫിസറുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെജരിവാള്‍ 

കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഓഫിസറുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കെജരിവാള്‍ 

ഡല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഓഫീസര്‍ അങ്കിത് ശര്‍മയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
Published on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഓഫീസര്‍ അങ്കിത് ശര്‍മയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൂടാതെ  കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കെജരിവാള്‍ പറഞ്ഞു.

ധൈര്യശാലിയായ ഓഫീസറായിരുന്നു അങ്കിത് ശര്‍മ. കലാപത്തിനിടെ ക്രൂരമായാണ് ശര്‍മ കൊല്ലപ്പെട്ടത്. രാജ്യം അയാളെ കുറിച്ച് അഭിമാനിക്കുന്നുവെന്നും കെജരിവാള്‍ പറഞ്ഞു. ചാന്ദ്ബാഗില്‍ വെച്ച് കഴിഞ്ഞയാഴ്ചയാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെടുത്തത്.

കലാപത്തില്‍ മരിച്ച ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെ കുടുംബത്തിനും സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും പ്രഖ്യാപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com