ജംഷഡ്പുര്‍: കോവിഡ് 19 വ്യാപനം തടയാനായി ആരംഭിച്ച ലോക്ക്ഡൗണ്‍ മനുഷ്യ ജീവിതത്തെ പലവിധത്തിലാണ് ബാധിച്ചിരിക്കുന്നത്. ഒഡിഷയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ബന്ധുവിന്റെ കല്ല്യാണ റിസപ്ഷന് അതിഥികളായി സ്റ്റീല്‍ നഗരമായ ജംഷഡ്പുരിലെത്തിയ 55 പേര്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്വന്തം വീടുകളിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്നതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം പത്തോളം കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. മാര്‍ച്ച് 21നായിരുന്നു റിസപ്ഷന്‍. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെയാണ് സംഘത്തിന്റെ തിരിച്ചുപോക്ക് മുടങ്ങിയത്. സോനാരി പൊലീസ് സ്റ്റേഷന് കീഴിലുള്ള പാര്‍ദെസിപാരയിലുള്ള ഒരു കെട്ടിടത്തിന്റെ ടെറസിലാണ് 55 പേരും ഇപ്പോള്‍ താമസിക്കുന്നത്. ഒഡിഷയിലെ റൂര്‍ക്കല, ബാലന്‍ഗിര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.
ഒരു സാമൂഹിക അകലവും പാലിക്കാതെയാണ് ഇവരുടെ താമസം എന്നതാണ് കാര്യങ്ങളെ ഇപ്പോള്‍ സങ്കീര്‍ണമാക്കുന്നത്. പകല്‍ സമയത്ത് നേരിടേണ്ടി വരുന്ന കനത്ത ചൂടും വൈകീട്ട് പെയ്യുന്ന കനത്ത മഴയും മറ്റും ഇവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കയമുണ്ട്.
കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ബന്ധുക്കളായവര്‍ തന്നെയാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്. എന്നാല്‍ ദിവസവും ഇത്രയും പേര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് വിഷമകരമായ കാര്യമാണെന്ന് ബന്ധുക്കളിലൊരാളായ സുമിത് കുമാര്‍ പറഞ്ഞു. ഇത്രയും പേര്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം പാകം ചെയ്യാന്‍ ധാരാളം ഗ്യാസ് ആവശ്യമാണ്. ഒരു സിലിണ്ടര്‍ രണ്ട് ദിവസം കൊണ്ട് തീരുന്ന അവസ്ഥയാണുള്ളതെന്നും കുമാര്‍ പറയുന്നു. ജില്ലാ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടിക്കാരും മറ്റും തിരിച്ചു പോകാനുള്ള അവസരമൊരുക്കുമെന്ന് പ്രതീക്ഷയിലാണ് ഇവരിപ്പോഴും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates