കളിക്കളത്തിലെ വൈരാഗ്യം; 35കാരനെ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലിട്ട് വെട്ടിനുറുക്കി; ക്രൂരത

കളിക്കളത്തിലെ വൈരാഗ്യം; 35കാരനെ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലിട്ട് വെട്ടിനുറുക്കി; ക്രൂരത

വിദേശ നിര്‍മിത വടിവാളടക്കമുള്ള മാരകായുധങ്ങളുമായി കാത്തു നിന്ന സംഘം മഹേഷിന് നേരെ ചാടി വീണു
Published on

ചെന്നൈ:  കളിക്കളത്തിലെ വൈരാഗ്യം അവസാനിച്ചത് അരും കൊലയില്‍. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് 35കരനെ പട്ടാപ്പകല്‍ നാലംഗസംഘം സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും മുന്നിലിട്ട് വെട്ടിനുറുക്കിയത്. മഹേഷ് എന്ന 35 കാരനാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പോയി മടങ്ങും വഴിയായിരുന്നു ആക്രമണം. വിദേശ നിര്‍മിത വടിവാളടക്കമുള്ള മാരകായുധങ്ങളുമായി കാത്തു നിന്ന സംഘം മഹേഷിന് നേരെ ചാടി വീണു. ഒഴിഞ്ഞ് മറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ സംഘം ഓടിച്ചിട്ട് ആക്രമിച്ചു.

അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ഹോട്ടലില്‍ കയറിയ മഹേഷിനെ സംഘം വെട്ടിവീഴ്ത്തി. നിലത്ത് വീണതോടെ വളഞ്ഞിട്ട് ആക്രമിച്ചു. ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടികളടക്കമുള്ളവരുടെ മുന്നില്‍ വെച്ചായതിരുന്നു അരുംകൊല. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം പിരിഞ്ഞുപോയത്.

ആക്രമണം കണ്ട് ഞെട്ടിയ നാട്ടുകാര്‍ പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹേഷ് മരിച്ചിരുന്നു. അക്രമി സംഘത്തെ ക്കുറിച്ച് സൂചനയുണ്ടെന്നും. വര്‍ഷങ്ങള്‍ക്ക് മുന്പ് ബാസ്‌കറ്റ് ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com