കളിക്കുന്നതിനിടെ തര്‍ക്കം, ഏഴുവയസുകാരന്‍ കത്തിയുമായി പുറത്തുവന്നു; കഴുത്തുമുറിഞ്ഞ നാലുവയസുകാരന്‍ ഗുരുതരാവസ്ഥയില്‍

കളിക്കുന്നിനിടെ ഉണ്ടായ തര്‍ക്കത്തിന് ഒടുവില്‍ ഏഴുവയസുകാരന്‍ ബന്ധുവായ നാലുവയസുകാരന്റെ കഴുത്തുമുറിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: കളിക്കുന്നിനിടെ ഉണ്ടായ തര്‍ക്കത്തിന് ഒടുവില്‍ ഏഴുവയസുകാരന്‍ ബന്ധുവായ നാലുവയസുകാരന്റെ കഴുത്തുമുറിച്ചു. കത്തി കൊണ്ടുളള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

ഉത്തര്‍പ്രദേശ് ബറേലി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ഇരുകുട്ടികളുടെയും അച്ഛന്മാര്‍ ജോലിക്ക് പോകുന്ന സമയത്ത് വീടിന് വെളിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. കളിയുടെ ഇടയിലുണ്ടായ തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനം.

മൂത്ത കുട്ടി വീട്ടിനകത്ത് പോയി കത്തിയായി തിരിച്ചുവരികയായിരുന്നു. കഴുത്തുമുറിഞ്ഞ് ഗുരുതരാവസ്ഥയിലായ നാലുവയസുകാരനെ ഉടന്‍ തന്നെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളുളള ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് പിന്നാലെ നാലു വയസുകാരന്റെ അമ്മ ബന്ധുവായ ഏഴു വയസുകാരന്റെ അമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മകനെ ആക്രമിക്കാന്‍ ഏഴു വയസുകാരനോട് ബന്ധു നിര്‍ദേശിച്ചതായാണ് നാലുവയസുകാരന്റെ അമ്മയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് പരാതി പിന്‍വലിച്ചു. 

കുട്ടികള്‍ തമ്മിലുളള തര്‍ക്കത്തിന് ഒടുവില്‍ അത്യാഹിതം സംഭവിച്ചതാണ് എന്ന് പറഞ്ഞ് ഇരു വീട്ടുകാരും ഒത്തുത്തീര്‍പ്പില്‍ എത്തി. ഏഴു വയസുകാരന് അബദ്ധം സംഭവിച്ചതാണ് എന്നാണ് വീട്ടുകാര്‍ പറയുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com