കളിയിക്കാവിള കേസ് എന്‍ഐഎയ്ക്ക് ; തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ
തിരുവനന്തപുരം : കളിയിക്കാവിളയില്‍ എസ്‌ഐ വെടിയേറ്റുമരിച്ച കേസ് ദേശീയ അന്വേ,ണ ഏജന്‍സി ഏറ്റെടുക്കുന്നു. കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കേസില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഭീകരസംഘടനകളുടെ പങ്കും സാമ്പത്തിക സഹായവും ലഭിച്ചു എന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേസിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാനാന്തര ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചത്. സംഭവത്തിന്റെ ആസൂത്രണ ശൈലി ഭീകരവാദ സംഘടനകളുടെ പങ്ക് വ്യക്തമാക്കുന്നു. കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ഇതിന്റെ തുടര്‍ച്ചയായ സംഭവങ്ങള്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീമും തൗഫീക്കും കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടിയിലായിരുന്നു. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. ജനുവരി ഒന്ന് രാത്രിയാണ് ചെക്ക് പോസ്റ്റ് എസ്‌ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സണെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവച്ചു കൊന്നത്.
തലയില്‍ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വില്‍സണിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.തൊട്ടടുത്തുള്ള ഒരു വ്യാപാരസ്ഥാപനത്തിലെ സിസിടിവി പരിശോധിച്ച പോലീസ് പ്രതികളായ തൗഫീക്കും ഷെമീമും തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് കണ്ടെത്തിയിരുന്നു.
പ്രതികളുമായി ബന്ധമുള്ള ചിലരെ ക്യുബ്രാഞ്ച് ഇതിന് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമാകാം കൊലപാതമെന്നാണ് നിഗമനം. കൊലപാതകത്തിന് സഹായം ചെയ്തു നല്‍കിയ നാലുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
