

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പില്‍ കുടുംബാംഗങ്ങളുടെ വിവരങ്ങളും തിരിച്ചറിയില്‍ രേഖകളും മാത്രം നല്‍കിയാല്‍ മതിയാകില്ല. എന്താണ് കഴിക്കുന്നതെന്നും എന്തുതരം ഫോണുകളും വാഹനങ്ങളുമാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടിവരും. ജനങ്ങളോട് ചോദിക്കാന്‍ 31 ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയതായി സെന്‍സസ് കമ്മീഷണര്‍ വ്യക്തമാക്കി.
കുടുംബം ഉപയോഗിക്കുന്ന ടോയിലറ്റ് ഏത് തരത്തിലുള്ളതാണ്. മലിനജലം ഒഴുക്കി കളയാനുള്ള സംവിധാനമുണ്ടോ, അടുക്കളയുടെ അവസ്ഥ, എല്‍പിജി,പിഎന്‍ജി സംവിധാനങ്ങളുണ്ടോ, എന്തുതരം എണ്ണയാണ് പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ചോദ്യാവലിയിലുള്ളത്.
മൊബൈല്‍ നമ്പര്‍ ശേഖരിക്കുന്നത് സെന്‍സസുമായി ബന്ധപ്പെട്ട ആശയ വിനിമയം നടത്താനാണെന്നും മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കുടുംബംഗങ്ങള്‍ ഉപയോഗിക്കുന്നന വാഹനങ്ങള്‍, റേഡിയോ, ടിവി, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയുടെ വിവരങ്ങളും ആരായും.
കെട്ടിട നമ്പറുകള്‍, സെന്‍സസ് നമ്പറുകള്‍, വീടിന്റെ അവസ്ഥ തുടങ്ങിയ ചോദ്യങ്ങളുമുണ്ടാകും. ദേശീയ പൗരത്വ നിയമവും എന്‍ആര്‍സിയും നടപ്പാക്കാനായി എന്‍പിആര്‍ രേഖകല്‍ ഉപയോഗിക്കുമെന്ന ആക്ഷേപമുയര്‍ന്നതോടെ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാങ്ങള്‍ നടപടികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates