കഴിച്ച ഭക്ഷണത്തിന്റെ പൈസ ചോദിച്ചു: ഹോട്ടലുടമയെ യുവാക്കള്‍ കുത്തി

കുംഭകോണത്ത് ഹോട്ടല്‍ നടത്തുന്ന ജബാര്‍ അലി എന്നയാള്‍ക്കാണ് കുത്തേറ്റത്. 
കഴിച്ച ഭക്ഷണത്തിന്റെ പൈസ ചോദിച്ചു: ഹോട്ടലുടമയെ യുവാക്കള്‍ കുത്തി
Updated on
1 min read

കുംഭകോണം: കഴിച്ച ഭക്ഷണത്തിന്റെ പൈസ ചോദിച്ചതിന് ഹോട്ടല്‍ ഉയമയെ യുവാക്കള്‍ കുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലാണ്. കുംഭകോണത്ത് ഹോട്ടല്‍ നടത്തുന്ന ജബാര്‍ അലി എന്നയാള്‍ക്കാണ് കുത്തേറ്റത്. 

വെള്ളിയാഴ്ച നാലു യുവാക്കള്‍ ഭക്ഷണം കഴിക്കാനായി ജബ്ബാര്‍ അലിയുടെ ഹോട്ടലിലെത്തി. ഭക്ഷണം കഴിച്ച ശേഷം ഇവര്‍ ഇറങ്ങി പോകാന്‍ തുടങ്ങിയപ്പോള്‍ ജബാര്‍ അലി തടഞ്ഞു നിര്‍ത്തുകയും ബില്ലടയ്ക്കാന്‍ പറയുകയുമായിരുന്നു. എന്നാല്‍ സംഘം കത്തികൊണ്ട് മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു.  

സമീപത്ത് കട നടത്തിയിരുന്ന ഹബീബുള്ള എന്നയാള്‍ ജബാര്‍ അലിയെ രക്ഷിക്കാനെത്തിയപ്പോള്‍ അയാളെയും കുത്തി. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com