കശ്മീരികളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; പ്ലസ്ടുക്കാരിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

കഴിഞ്ഞ ദിവസം മൂന്നംഗ സംഘം ഫേസ്ബുക്കിലെ ചിത്രങ്ങളുമായി പെണ്‍കുട്ടിയുടെ വീട് അന്വേഷിച്ചെത്തിയതായും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു
കശ്മീരികളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; പ്ലസ്ടുക്കാരിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി
Updated on
1 min read

 കൊല്‍ക്കൊത്ത: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ഭീഷണി. കൊല്‍ക്കത്ത സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെയാണ് സൈബര്‍ ആക്രമണവും ബലാത്സംഗ ഭീഷണിയും ഉണ്ടായിരിക്കുന്നത്.

40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് പെണ്‍കുട്ടി എഴുതിയ പോസ്റ്റില്‍ കശ്മീരികളുടെ അവസ്ഥയും ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹമാധ്യമത്തിലെ പോസ്റ്റിന് പിന്നാലെ പെണ്‍കുട്ടിയോട് രാജ്യം വിടണമെന്നുള്‍പ്പടെയുള്ള ആക്രോശമുയര്‍ന്നിരുന്നു. 

കഴിഞ്ഞ ദിവസം മൂന്നംഗ സംഘം ഫേസ്ബുക്കിലെ ചിത്രങ്ങളുമായി പെണ്‍കുട്ടിയുടെ വീട് അന്വേഷിച്ചെത്തിയതായും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്ന് സമീപത്തെ കടക്കാരനാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഭീഷണികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. 

ഭീഷണിയെ തുടര്‍ന്ന് കുട്ടിയുടെ പഠനവും മുടങ്ങിയിരിക്കുകയാണ്. പെണ്‍കുട്ടിക്ക് മതിയായ സുരക്ഷ നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി.സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com