കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഹിസ്ബുള്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഹിസ്ബുള്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു
കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഹിസ്ബുള്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു
Updated on
1 min read

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. കുല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കുല്‍ഗാമിലെ നിപോര ഏരിയയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഇവരുടെ പക്കലുണ്ടായിരുന്ന രണ്ട് പിസ്റ്റളുകളും സ്‌ഫോടക വസ്തുക്കളും മൂന്ന് ഗ്രനേഡുകളും സുരക്ഷാ സേന പിടിച്ചെടുത്തു. 

വെള്ളിയാഴ്ച രാത്രിയാണ് കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടാകാമെന്ന നിഗമനത്തെ തുടര്‍ന്ന് സുരക്ഷാ സേന രണ്ടിടങ്ങളിലും തിരച്ചില്‍ നടത്തി. 19 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ്, പൊലീസ് എന്നിവരുടെ സംയുക്ത സംഘമാണ് കുല്‍ഗാമില്‍ സൈനിക നടപടി സ്വീകരിച്ചത്. 

കഴിഞ്ഞ ഒരാഴ്ചക്കിടെ കശ്മീരില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ നടന്ന ഏറ്റുമുട്ടലുകളില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. 

അതിനിടെ ബന്ദിപ്പോര ശ്രീനഗര്‍ റോഡില്‍ സംശയകരമായ വസ്തു കണ്ടതിനെ തുടര്‍ന്ന് ഗതാഗതം തടഞ്ഞു. പ്രദേശത്ത് ബോംബ് സക്വാഡ് പരിശോധന നടത്തുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com