

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ മരിച്ചു. പൊലീസ് പിക്കറ്റിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.
പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. ആക്രണം നടക്കുമ്പോള്‍ പൊലീസുകാര്‍ പിക്കറ്റ് റൂമിനു പുറത്ത് ഇരിക്കുകയായിരുന്നു.
മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ആദില്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘമാണ് ആക്രമണം നടത്തിയത്. ഇയാള്‍ നേരത്തെ പൊലീസ് സേന വിട്ടു ഭീകരരോടൊപ്പം ചേര്‍ന്നിരുന്നു. പൊലീസ് പിക്കറ്റില്‍ എത്തിയ ഭീകരര്‍ തുരുതരാ വെടിയുതിര്‍ക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates