കസ്റ്റമേഴ്‌സുമായി സെക്‌സിന് സമ്മതിച്ചില്ല ; ബാര്‍ നര്‍ത്തകിയെ നഗ്നയാക്കി മര്‍ദിച്ചു, നാലു സ്ത്രീകള്‍ പിടിയില്‍

തെലങ്കാന ഡിജിപി മഹീന്ദര്‍ റെഡ്ഡി പൊലീസ് ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
കസ്റ്റമേഴ്‌സുമായി സെക്‌സിന് സമ്മതിച്ചില്ല ; ബാര്‍ നര്‍ത്തകിയെ നഗ്നയാക്കി മര്‍ദിച്ചു, നാലു സ്ത്രീകള്‍ പിടിയില്‍
Updated on: 
1 min read

ഹൈദരാബാദ് : ഉപഭോക്താക്കളുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ബാര്‍ ഡാന്‍സറായ യുവതിയെ വിവസ്ത്രയാക്കി മര്‍ദിച്ചതായി പരാതി. ബൈദരാബാദിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ സഹ നര്‍ത്തകികളായ നാലു സ്ത്രീകള്‍ അറസ്റ്റിലായി. 

സെക്‌സിന് വിസമ്മതിച്ചതിന് യുവതിയെ സഹനര്‍ത്തകികളായ നാലു സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാലു സ്ത്രീകളെ പഞ്ചഗുട്ട പൊലീസ് പിടികൂടിയത്. കേസിലെ പ്രതിയായ പുരുഷന്‍ ഒളിവിലാണെന്നും, ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു. 

ഹൈദരാബാദിലെ ബേഗംപേട്ടിലെ ബാറില്‍ ഏതാനും മാസം മുമ്പാണ് യുവതി ഡാന്‍സറായി ജോലിയില്‍ പ്രവേശിച്ചത്. ബാറിലെത്തുന്ന കസ്റ്റമേഴ്‌സിനോട് ലൈംഗീകമായി സഹകരിക്കണമെന്ന് ബാര്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെയാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. 

സംഭവത്തില്‍ തെലങ്കാന ഡിജിപി മഹീന്ദര്‍ റെഡ്ഡി പൊലീസ് ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supreme Court
Make Rules To Regulate Children's Social Media Usage : Supreme Court Tells Centre
Sohrabuddin Sheikh, wife Kausar Bi
Trinamool Congress
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com