കാമുകിയായ പതിനാലുകാരിയോടൊപ്പം ടിക് ടോക് വീഡിയോ; ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തിച്ചു; ക്രൂരമര്‍ദ്ദനം; പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പ്രതികാരം

ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തിച്ചായിരുന്നു മര്‍ദ്ദനം
കാമുകിയായ പതിനാലുകാരിയോടൊപ്പം ടിക് ടോക് വീഡിയോ; ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തിച്ചു; ക്രൂരമര്‍ദ്ദനം; പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പ്രതികാരം
Updated on: 
1 min read

ജയ്പൂര്‍: പതിനാലുകാരിയോടൊപ്പം ടിക് ടോക് വീഡിയോ ചിത്രീകരിച്ചതിന് ആണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം. ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി നടത്തിച്ചായിരുന്നു മര്‍ദ്ദനം. ഇരുവരും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആക്രമണം. രണ്ട് കുടുംബത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച ജയ്പൂരില്‍ വെച്ചായിരുന്നു സംഭവം. വീഡിയോ കണ്ടതിന് ശേഷം സഹോദരന്‍ ആദ്യം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു.തുടര്‍ന്ന് ആണ്‍കുട്ടിയോട് പ്രതികാരം ചെയ്യാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനിച്ചു.പെണ്‍കുട്ടിയുടെ പിതാവ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തെരുവിലൂടെ നഗ്നനാക്കി  നടത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഇരുവരും കമിതാക്കള്‍ ആണെന്ന് വീഡിയോ വ്യക്തമാക്കുന്നു. ആണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. നഗ്നനാക്കി നടത്തി വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നതാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബവും പരാതി നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER